നാ ളെ ജൂൺ 1 സ്‌കൂൾ തുറക്കുന്ന ദിവസം. സാധാരണ പുതിയ ഡ്രസ്സണിഞ്ഞ് പുതിയ പുസ്തകങ്ങളും ബാഗുമായി സ്‌കൂളിലേക്ക് പോകുന്ന ദിവസം. എന്നാൽ ഇപ്പോഴത്തെ ...
നാളെ ജൂൺ 1 സ്‌കൂൾ തുറക്കുന്ന ദിവസം. സാധാരണ പുതിയ ഡ്രസ്സണിഞ്ഞ് പുതിയ പുസ്തകങ്ങളും ബാഗുമായി സ്‌കൂളിലേക്ക് പോകുന്ന ദിവസം. എന്നാൽ ഇപ്പോഴത്തെ പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ വീട്ടിലിരുന്നു തന്നെ പഠിക്കാൻ നാം നിർബന്ധിതരായി.
കേരളം വിദ്യാഭ്യാസചരിത്രത്തിൽ പുതിയൊരു അദ്ധ്യായം കൂടി എഴുതി ചേർക്കപ്പെടുകയാണ്. ഓൺലൈനായുള്ള ക്ലാസ്സുകൾ വിദ്യാർത്ഥികൾക്കായി നാളെ (ജൂൺ 1 ) ന് ആരംഭിയ്ക്കുകയാണ്. സ്വന്തം ഭവനങ്ങളിലിരുന്ന് ടിവിയോ, മൊബൈൽ ഫോണോ, കമ്പ്യൂട്ടറോ വഴി ഇനി ദിനവും ക്ലാസ്സിൽ പങ്കെടുക്കാം. വിക്ടേഴ്‌സ് ചാനലാണ് ഇതിനായി കേരളാ വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിയ്ക്കുന്നത്.
വിക്ടേഴ്‌സ് ചാനലിൽ വിവിധ സമയങ്ങളിലായി അരമണിക്കൂർ വീതമാണ് ഓരോ ക്ലാസിലെയും പഠനത്തിനായി ഒരുക്കിയിരിയ്ക്കുന്നത്.
ടിവിയിൽ കാണാൻ കഴിയാത്തവർക്ക്
മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ :
ഇന്റർനെറ് ലിങ്ക് :
യൂട്യൂബ് ലിങ്ക് :
വിക്ടേഴ്‌സ് ടിവി ഓൺലൈൻ ക്ലാസ്സും സമയ ക്രമീകരണങ്ങളും. പ്ലസ് വൺ ഒഴികയുള്ള ക്ളാസ്സുകൾക്കാണ് തുടക്കത്തിൽ ക്ലാസ്സുകൾ ലൈവായി നടത്തുക.
ക്ലാസ്സ് | സമയം |
12 | രാവിലെ 8.30 മുതല്‍ 10.30 വരെ, പുനഃസംപ്രേഷണം രാത്രി 7- 9 |
10 | രാവിലെ 11.00 മുതല്‍ 12.30 വരെ, പുനഃസംപ്രേഷണം വൈകീട്ട് 5.30-7.30 |
1 | രാവിലെ 10.30 മുതല്‍ 11 വരെ |
2 | പകല്‍ 12.30 മുതല്‍ 1 വരെ |
3 | പകല്‍01.00മുതല്‍ 1.30 വരെ |
4 | 01.30 മുതല്‍ 02.00 വരെ |
5 | 02.00 മുതല്‍ 02.30 വരെ |
6 | 02.30 മുതല്‍ 03.00 വരെ |
7 | 03.00 മുതല്‍ 03.30 വരെ |
8 | 03.30 മുതല്‍ 04.30 വരെ |
9 | 04.30 മുതല്‍ 05.00 വരെ |
ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സിന് പുനഃസംപ്രേഷണം
ക്ലാസ്സ് | ശനി | ഞായർ |
1 | 8.00- 9.00 | 8.00-9.00 |
2 | 9.00 -10.30 | 9.30-10.30 |
3 | 10.30-11.30 | 10.30-12.00 |
4 | 11.30-12.30 | 12.00-1.30 |
5 | 12.30-2.00 | 1.30-2.30 |
6 | 2.00-3.00 | 2.30-.400 |
7 | 3.00-4.30 | 4.00-5.00 |
8 | 4.30-7.00 | 5.00-7.30 |
9 | 7.00-9.30 | 7.30-10.00 |
ആദ്യ ഏഴു ദിവസം ട്രയലാണ് തുടർന്ന് റെഗുലറായി ക്ലാസ്സുകൾ നടക്കും
കൂടുതൽ വിവരങ്ങൾക്ക് : https://victers.kite.kerala.gov.in
Topic : Kerala school online class details. Victers TV Schedule for an online class. KITE Victers TV links and App
COMMENTS